Sunday, 9 September 2012

എനിക്കറിയില്ല


അവളുടെ പുഞ്ചിരിയെക്കുറിച്ചോര്‍ത്ത്

നിലാവില്‍ കുളിച്ച നാട്ടിടവഴികളിലൂടെ ഞാന്‍ നടന്നു.

അവളുടെ കാല്‍നഖങ്ങളെക്കുറിച്ച് ആലോചിച്ച്

പനിനീര്‍ത്തോട്ടങ്ങള്‍ക്കു നടുവിലൂടെയും.

നിലാവ് അവളുടെ പുഞ്ചിരിയേക്കാള്‍

ഹൃദയഹാരിയായിരുന്നോ?.

പനിനീരിതളുകള്‍ അവളുടെ നഖങ്ങളെക്കാള്‍

മനോഹരമായിരുന്നോ?.

എനിക്കറിയില്ല,

ഞാന്‍ നിലാവും പനിനീരിതളുകളും കണ്ടില്ലല്ലോ.



8 comments:

  1. മാംസനിബദ്ധമാണോ രാഗം?

    ReplyDelete
    Replies
    1. പ്രതികരണത്തിന് നന്ദി....

      പ്രണയത്തിനു ശരീരമില്ലെന്ന് ആരാണ് പറഞ്ഞത്?
      അവനെ എനിക്കൊന്നു കാണണം;)

      Delete
  2. കവിതയാല്‍ നെഞ്ചുകുറിക്കുന്നതിങ്ങനെ ..
    grt..

    ReplyDelete
  3. വായിച്ചു.ആശംസകള്‍ ..സ്നേഹത്തോടെ,
    സുസ്മേഷ്.

    ReplyDelete
    Replies
    1. നെഞ്ചോടു ചേര്‍ക്കുന്നു.

      Delete
  4. ഈ വരികള്‍....പ്രണയത്തേക്കാള്‍ മനോഹരമോ...?
    എനിക്കറിയില്ല...
    പ്രണയമെനിക്കറിയില്ലല്ലോ!

    ആ ഹൃദയത്തില്‍ നിന്നും വരികള്‍ ഇനിയും വിടരാന്‍ ആശംസിക്കുന്നു

    സത്യവ്രതന്‍

    ReplyDelete
    Replies
    1. ഒരായിരം നന്ദി.
      ഇന്നാണ് ഞാനിത് കണ്ടത്. ഇനി ഞാനടുത്ത പോസ്റ്റിടും

      Delete