Saturday, 8 September 2012

മരം മഴയെക്കുറിച്ച് എഴുതിയ കവിത



മരം മഴയെക്കുറിച്ച്

ഒരു കവിതയെഴുതി.


  മരം മഴയെക്കുറിച്ചല്ലാതെ

  മറ്റെന്തിനെക്കുറിച്ചെഴുതാന്‍!.

  മരമല്ലാതെ മഴയെക്കുറിച്ച്

  വേറെയാര് എഴുതണം?.


മരം മഴയെക്കുറിച്ച്

കവിതയല്ലാതെ എന്തെഴുതും?.

മരം മഴയെക്കുറിച്ച്

എഴുതുന്നതാണ് കവിത.


  ഞാന്‍ അവളെക്കുറിച്ച്

  ഒരു കവിതയെഴുതി.
                    

1 comment:

  1. മരത്തിന് വെയിലിനെക്കുറിച്ചെഴുതാനൊന്നുമില്ലേ....

    ReplyDelete